Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഖാസിയുടെ മരണം: സിബിഐ വൈകാതെ റിപ്പോര്‍ട്ട് നല്‍കും


കൊച്ചി: ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷം ആരംഭിച്ച സിബിഐ രണ്ടു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കും. ഇതോടെ കേസ് പരിഗണിക്കുന്നത് കോടതി മെയ് 25ലേക്ക് മാറ്റിവെച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് തുടരന്വേഷണം നടക്കുന്നത്.
ഖാസിയുടെ മരണം സംബന്ധിച്ച് ആദൂര്‍ പരപ്പയിലെ പി.എ.അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് സി ബി ഐ തുടരന്വേഷണത്തിന് തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അഷ്‌റഫിന്റെ മൊഴിയെടുത്തിരുന്നു. പി ഡി പി നേതാവ് നിസാര്‍ മേത്തര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡണ്ട് ഉമര്‍ ഫാറൂഖ് തങ്ങള്‍ തുടങ്ങിയവരുടെ മൊഴികളും സി ബി ഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി.ബി.ഐ നേരത്തെ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരിക്കരുതെന്നും തുടരന്വേഷണം ആരംഭിച്ചതായും കോടതിയെ അറിയിക്കുകയാണുണ്ടായത്.

Comments

comments