Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ആര്‍ബിഐ റിപ്പോ നിരക്ക് 0.25ശതമാനം വര്‍ധിപ്പിച്ചേക്കും


മുംബൈ: നിരക്കുകുറയ്ക്കലിന്റെ കാലം കഴിയുകയാണോ. റിസര്‍വ് ബാങ്ക് ഈ വര്‍ഷം നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.
പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധന കമ്മി കൂടുന്നതും നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയ്ക്ക് സമ്മര്‍ദ്ദമേറും.
അസംസ്‌കൃത എണ്ണവിലവര്‍ദ്ധിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പം ഉയരാനിടയാക്കും.
അതോടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ നിര്‍ത്താന്‍ ആര്‍ബിഐയ്ക്ക് പണിപ്പെടേണ്ടിവരും. അധികം താമസിയാതെ റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.
റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധന 2018ല്‍ പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.15.6 ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. മഴലഭ്യത പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.

Comments

comments