Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം, മൂന്ന് മരണം

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പതിനാലില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. മുംബയില്‍ നിന്ന് 150 കി.മീ അകലെയാണ് സ്‌ഫോടനം നടന്ന ഫാക്ടറി.
ഫാക്ടറിയ്ക്ക് 10 കി.മീ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളില്‍ പൊട്ടിത്തെറിയുടെ വന്‍ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. സ്‌ഫോടന കാരണം വ്യക്തമല്ല. എന്നാല്‍ കെമിക്കല്‍ ഫ്‌ളാന്റിനകത്തുള്ള ബോയിലര്‍ റൂമിനകത്തു നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിയ്ക്ക് സമീപമുള്ള മറ്റ് കമ്പനികളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

Comments

comments