Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മോണി മോര്‍ക്കല്‍ വിരമിക്കുന്നു


ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് മോര്‍ക്കല്‍ വ്യക്തമാക്കി. ഡര്‍ബനില്‍ വ്യാഴാഴ്ച്ചയാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പര തുടങ്ങുക.
മുപ്പത്തിമൂന്നുകാരനായ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി 83 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടിട്വന്റിയും കളിച്ചിട്ടുണ്ട്. 12 വര്‍ഷത്തെ കരിയറില്‍ 294 ടെസ്റ്റുവിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ താരം നേടി. അതില്‍ ഏഴു തവണ അഞ്ചു വിക്കറ്റ്‌നേട്ടവും കൊയ്തു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മോര്‍ക്കല്‍. മൂന്നു ഫോര്‍മാറ്റുകളിലുമായി 529 വിക്കറ്റുകള്‍ അക്കൗണ്ടിലുണ്ട്.

Comments

comments