Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റിട്ട. പ്രധാനാധ്യാപകന്‍ തൂങ്ങിമരിച്ചു


നീലേശ്വരം : റിട്ടേര്‍ഡ് പ്രധാനാധ്യാപകന്‍ ചായ്യോത്തെ കെ.വി. അപ്പുക്കുട്ടി (75) വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചു. ഇന്നലെയാണ് അപ്പക്കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം ദുരൂഹമാണ്.
കയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം പള്ളിക്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു. അധ്യാപക സംഘടനയായ കെജിപിടിഎ, കെജിടിഎ, കെഎസ്ടിഎ എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കയ്യൂരിലെ പരേതരായ തൊണ്ടിയില്‍ കൊട്ടന്‍കാരണവരുടെയും കുഞ്ഞാതയുടെയും മകനാണ്. ഭാര്യ: ശാരദ (പാലായി). മക്കള്‍: സിതാര, ശരത്കുമാര്‍ (സിആര്‍പിഎഫ്). മരുമക്കള്‍: ശശീന്ദ്രന്‍ (കയ്യൂര്‍ റിട്ട.എസ്‌ഐ), ദീപ (പാലിച്ചിയടുക്കം). സഹോദരങ്ങള്‍: അമ്പാടികുഞ്ഞി (റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍), ജാനകി (ചായ്യോത്ത്) പരേതരായ ചെമ്മരുത്തി, വെള്ളച്ചി, കുഞ്ഞമ്പു, കുഞ്ഞിപ്പാറ്റ.

Comments

comments