Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഭക്ത.ആര്‍.കാഞ്ഞങ്ങാട് അന്തരിച്ചു


നീലേശ്വരം : പ്രശസ്ത കൊങ്കണി മലയാളം സാഹിത്യകാരനും സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട.മാനേജരുമായ ബി.കെ.രാമചന്ദ്ര ഭക്ത (ഭക്ത.ആര്‍.കാഞ്ഞങ്ങാട് 80) മംഗലാപുരം കറന്തല്‍പ്പാടിയിലെ ആനന്ദ് ആപാര്‍ട്‌മെന്റില്‍ നിര്യാതനായി. വെള്ളിക്കോത്ത് സ്വദേശിയായ ഇദ്ദേഹം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലായിരുന്നു താമസം. മലയാളത്തില്‍ 10 ഓളം ഡിറ്റക്ടീവ് നോവലുകളും തേന്‍തുള്ളി എന്ന ബാലസാഹിത്യ കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊങ്കണി പ്രസിദ്ധീകരണങ്ങളിലും ധാരാളം എഴുതി. കേരള കൊങ്കണി അക്കാദമിയുടെ 2010 ലെ പണ്ഡരിനാഥ ഭുവനേന്ദ്ര പുരസ്‌കാരം, വൈഷ്ണവരത്‌ന സാഹിത്യ പുരസ്‌കാരം, കൊങ്കണ്‍ജനത ചെറുകഥാ പുരസ്‌കാരം എന്നിവ ലഭിച്ചു.
ഭാര്യ: കസ്തൂരി.ആര്‍.ഭക്ത. മക്കള്‍: ഹേമ പ്രഭു, ബി.ആര്‍. വിനോദ് (ഇരുവരും യുഎസ്എ), ബി. ആര്‍.പ്രമോദ് (സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍, ഹൈദരബാദ്). മരുമക്കള്‍: ജെ.പാണ്ഡുരംഗ പ്രഭു, മഹാമായ പ്രഭു (ഇരുവരും യുഎസ്എ), അന്നപൂര്‍ണ പ്രഭു. സഹോദരങ്ങള്‍: ശ്രീനിവാസ ഭക്ത (സിംഗപ്പൂര്‍), അരുന്ധതി ഭക്ത (മൈസൂരു), പരേതനായ ശ്രീധര്‍ ഭക്ത.

Comments

comments