Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കോളേജ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു


കാഞ്ഞങ്ങാട്: ജുമുഅ നമസ്‌കാരം കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുന്നതിനിടയില്‍ ലോറി ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥികള്‍ മരണപ്പെട്ടു.
കാഞ്ഞങ്ങാട്ടെ വ്യാപാരി കൊളവയലിലെ പാലക്കി അബ്ദുള്‍കരീമിന്റെ മകന്‍ മുഹമ്മദ് സഫ്വാന്‍ (21), ഒപ്പം യാത്രചെയ്തിരുന്ന സഹപാഠി മലപ്പുറം ചേലൂര്‍ സ്വദേശി അബുവിന്റെ മകന്‍ നൂറുദ്ദീന്‍ (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് ലക്കിടിയിലായിരുന്നു അപകടം. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളേജില്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് സഫ്വാന്‍.
മറ്റൊരുവാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. സഫ്വാന്റെ മൃതദേഹം കൊളവയലില്‍ കൊണ്ടുവന്ന് ഇന്ന് ഉച്ചയോടെ കൊളവയല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ഉമ്മ: ആരിഫ. സഹോദരങ്ങള്‍: ഫഹീം, ഫൈസാന്‍, ഫാത്തിമ. അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ പാലക്കി കുഞ്ഞാമ്മദ് ഹാജിയുടെ സഹോദരനാണ് സഫ്വാന്റെ പിതാവ് അബ്ദുള്‍ കരീം.

Comments

comments