Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഉറങ്ങാന്‍കിടന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു


കാഞ്ഞങ്ങാട്: ഉറങ്ങാന്‍ കിടന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടനിലയില്‍.
ചെമ്മട്ടംവയല്‍ ക്രിസ്ത്യന്‍ കോളനിയിലെ റോഡി ഡിസൂസയുടെ മകനും ഓട്ടോഡ്രൈവറുമായ വിന്‍സന്റ്‌പോള്‍ (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍കിടന്നതാണത്രെ. ഇന്ന് രാവിലെ ആറുമണിയോടെ ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തൊട്ടടുത്ത ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവത്രെ. ഭാര്യ:ഷെര്‍ലി. മക്കള്‍: ഷെബിന്‍, നേഷന്‍ (പരിയാരം സെമിനാരി).

Comments

comments