Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അര്‍ദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയ ഡ്രൈവറെ കൊള്ളയടിച്ചതായി കേസ്


കാഞ്ഞങ്ങാട്: പാതിരാത്രിയില്‍ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന്റെ മൊബൈല്‍ ഫോണും സ്‌കൂട്ടറും അഞ്ചംഗസംഘം തട്ടിയെടുത്തതായി പരാതി.
ഹോസ്ദുര്‍ഗ് ടി.ബി റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയത്തിലെ താല്‍ക്കാലിക ഡ്രൈവറുമായ എച്ച്.റഷീദിനെയാണ് (34) കഴിഞ്ഞ ദിവസം ലക്ഷ്മിനഗറില്‍ കൊള്ളയടിച്ചതത്രെ.
ഫെബ്രുവരി 14 ന് പാതിരാത്രിയോടെ ലക്ഷ്മിനഗറിലെ ഫരീദ എന്ന യുവതിയുടെ വീടിന്റെ കതകിന് ആരോ ചിലര്‍ തട്ടുന്നതായി മനസിലാക്കി ബന്ധുവായ റഷീദിനെ ഫോണ്‍ ചെയ്ത് വരുത്തിക്കുകയായിരുന്നുവത്രെ. ഒരുമണിയോടെ ഇവിടെ എത്തിയ റഷീദിനെ വീട്ടുമുറ്റത്തുവെച്ച് ആറങ്ങാടിയിലെ മുബഷീര്‍, തുഫൈല്‍, റംഷീദ്, മുസഫീര്‍, ഉവൈസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി. അനാശാസ്യത്തിനെത്തിയതാണെന്നാരോപിച്ച് കയ്യിലുണ്ടായിരുന്ന 35000 രൂപ വിലവരുന്ന രണ്ടുമൊബൈല്‍ ഫോണുകളും 70,000 രൂപ വിലവരുന്ന കെ.എല്‍ 60 എം 9512 നമ്പര്‍ സ്‌കൂട്ടറും തട്ടിയെടുത്തശേഷം മറ്റൊരുകാറില്‍ കയറ്റി കുറച്ചകലെകൊണ്ട് വിടുകയായിരുന്നുവത്രെ. റഷീദിന്റെ പരാതിയില്‍ അഞ്ചംഗസംഘത്തിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് പിടിച്ചുപറിക്കലിന് കേസെടുത്തു.

Comments

comments