Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സെഞ്ചൂറിയന്‍ കൊഹ്ലി, അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ


സെഞ്ചൂറിയന്‍: നായകന്‍ വിരാട് കൊഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.
205 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏകദിന കരിയറിലെ 35ആം സെഞ്ച്വറി നേടിയ കൊഹ്ലിയുടെ (129) കരുത്തിലായിരുന്നു ഇന്ത്യയുടെ അനായാസ വിജയം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും (18), രോഹിത് ശര്‍മ്മയുടെയും (15) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇരുവരും പുറത്തായതിന് ശേഷമെത്തിയ അജിന്‍ക്യാ രഹാന (34) കൊഹ്ലിക്ക് ശക്തമായ പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ വിജയം എളുപ്പത്തിലാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി എംഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷാദുല്‍ താക്കൂറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും യുവേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 54 റണ്‍സ് നേടിയ ക്യായ സോണ്ട മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയുള്ളൂ. ആറ് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ആശ്വാസജയം തേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി.സ്‌കോര്‍ 23ല്‍ എത്തി നില്‍ക്കെ ഹാഷിം അംലയെ (10) ധോണിയുടെ കൈകളിലെത്തിച്ച് താക്കൂര്‍ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ എയ്ഡന്‍ മാര്‍ക്രമിനെയും (24) ഗ്യാലറിയിലേക്ക് മടക്കി താക്കൂര്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സോണ്ടോയും ഡിവില്ലിയേഴ്‌സും ക്രീസില്‍ ഒരുമിച്ചതോടെ സ്‌കോര്‍ പതുക്കെ മുന്നോട്ട് നീങ്ങി. 62 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

Comments

comments