Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇനി എസ്.ഐക്ക് നല്‍കാം


കാസര്‍കോട്: ഗള്‍ഫില്‍ ജോലിക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്‍കേണ്ടതില്ല. ഇനി മുതല്‍ എസ്.ഐ ഒപ്പിട്ടു നല്‍കും. അതാതു പോലീസ് സ്‌റ്റേഷനിലെ എസ്.ഐക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ ജില്ലാ പോലീസ് മേധാവിയെ നേരില്‍ കണ്ട് അപേക്ഷ നല്‍കി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദ്ദേശം.
ഇത് ഉദ്യോഗാര്‍ത്ഥികളില്‍ ഏറെ ദുരിതവുമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അപേക്ഷകള്‍ എസ്.ഐ മുഖേന ഒപ്പിട്ടുവാങ്ങാമെന്ന് ജില്ലാ പോലീസ് ചീഫ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം സര്‍ട്ടിഫിക്കറ്റിനായുള്ള നിരക്കും കുറച്ചിട്ടുണ്ട്. 1,000 രൂപയുണ്ടായിരുന്നത് 500 രൂപയായാണ് കുറച്ചത്. വില്ലേജ് ഓഫീസുകളില്‍ നിന്നു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള ദുരിതം ഒഴിവാക്കാന്‍ പകരം ആധാര്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. എന്നാല്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ ഇതു ഹാജരാക്കേണ്ടിവരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Comments

comments