Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജാനകി വധം: സമരത്തില്‍ നിന്നും സിപിഎം പിന്‍വലിഞ്ഞു


ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ സിപിഎം നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി താല്‍ക്കാലികമായി സമരത്തില്‍ നിന്നും പിന്‍വലിഞ്ഞു. കേസില്‍ കുറച്ചുകൂടി സമയം വേണമെന്ന് പോലീസ് അറിയിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങാനൊരുങ്ങിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി താല്‍ക്കാലികമായി സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞത്.
കഴിഞ്ഞ ഡിസംബര്‍ 14നാണ് ജാനകി വീട്ടിനകത്ത് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കേസില്‍ ഇതു വരെ ഒരു തുമ്പുണ്ടാക്കാനും പോലീസിന് സാധിച്ചിട്ടില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരവുമായി രംഗത്തിറങ്ങാനൊരുങ്ങിയത്. അതേസമയം ചീമേനി പോലീസ് സ്‌റ്റേഷനില്‍ പ്രത്യേക ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി. സൈബര്‍ സെല്‍ വഴിയുള്ള പരിശോധനയും മറ്റും നടക്കുന്നത് ഈ ക്യാമ്പ് കേന്ദ്രീകരിച്ചാണ്.

Comments

comments