Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സുബൈദ വധം: നാലാംപ്രതിയെയും കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങും


പെരിയ: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയ നാലാം പ്രതിയെ റിമാന്‍ഡ് ചെയ്തു. ബദിയടുക്ക മാന്യയിലെ ഹര്‍ഷാദിനെ (30)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഹര്‍ഷാദ് നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു.
ഹര്‍ഷാദിനെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ കൊല നടന്ന വീട്ടിലെത്തിച്ചും മറ്റും തെളിവെടുപ്പ് നടത്തും. ഈ കേസിലെ മറ്റു പ്രതികളായ പടഌയിലെ അബ്ദുല്‍ ഖാദര്‍, ബാവ അസീസ് എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലയുടെ സൂത്രധാരനും മുഖ്യപ്രതിയുമായ സുള്ള്യ അസീസ് പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം സുള്ള്യ അസീസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
സുള്ള്യ അസീസും അബ്ദുല്‍ ഖാദറും ചേര്‍ന്നാണ് സുബൈദയെ കൊലപ്പെടുത്തിയത്. ബാവ അസീസും ഹര്‍ഷാദും പുറത്ത് കാറിലിരിക്കുകയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് കാറിലിരുന്ന് ബാവ അസീസും ഹര്‍ഷാദും നിരീക്ഷണം നടത്തിയപ്പോഴാണ് അബ്ദുല്‍ ഖാദറും സുള്ള്യ അസീസും ചേര്‍ന്ന് സുബൈദയെ കൊലപ്പെടുത്തിയത്.
ഇനി പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസിന് തുമ്പ് ആവാനുണ്ട്.

Comments

comments