Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബസ് ചാര്‍ജ് കൂട്ടി; മിനിമം 8രൂപ


തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ്ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കും.
ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരുരൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എന്നാല്‍ സഌബ് അടിസ്ഥാനത്തില്‍ വരുമ്പോള്‍ നേരിയ വര്‍ധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍.
സൂപ്പര്‍ എക്‌സ്പ്രസ് / എക്‌സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13ല്‍ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പര്‍ / സൂപ്പര്‍ ഡിലക്‌സ് ബസുകളില്‍ ഇപ്പോഴുള്ള 20 രൂപയില്‍ നിന്ന് 22 രൂപയാക്കിയാവും. വോള്‍വോ ബസുകളില്‍ 45 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ഇപ്പോള്‍ ഇത് 40 രൂപയാണ്. പുതുക്കിയ നിരക്ക് മാര്‍ ച്ച് ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍വരും. ബസ് ചര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മുതല്‍ അനിശ്ചിതകാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന ലെ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു. 2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഇപ്പോഴുള്ള ബസ് ചാര്‍ജ് വര്‍ധന പര്യാപ്തമല്ലെന്ന് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള ആവശ്യം അംഗീകരിച്ചില്ല. നിലവിലെ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു.

Comments

comments