Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടി ശരിവെച്ചു


അഗര്‍ത്തല: ബാര്‍ കോഴക്കേസില്‍ സിപിഎം ഗൂഢാലോചന ആരോപിച്ച ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ കേസ് സിപിഎം കെട്ടിച്ചമച്ചതാണെന്ന യുഡിഎഫ് നിലപാടു ശരിവയ്ക്കുന്നതാണു ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് ഉമ്മന്‍ചാണ്ടി ത്രിപുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണം. സിപിഎം ഗൂഢാലോചനയെന്ന യുഡിഎഫ് നിലപാട് ശരിയെന്നു തെളിഞ്ഞു. ഇനിയും ഒരുപാടു വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാണിയുടെ കേസ് അവസാനിപ്പിക്കുന്നതു ജനവഞ്ചനയാണെന്ന ബിജുവിന്റെ നിലപാട് ഉമ്മന്‍ചാണ്ടി തള്ളി. കേസ് ഗൂഢാലോചനയുടെ ഫലമാണെങ്കില്‍ അത് അവസാനിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. മാണി തെറ്റുചെയ്തിട്ടില്ല എന്നാണ് അന്നും ഇന്നും വിശ്വസിക്കുന്നത്. രാജി സ്വീകരിച്ചതു ഹൈക്കോടതി പരാമര്‍ശം ഉണ്ടായതുകൊണ്ടുമാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്നലെയാണു ബിജു രമേശിന്റെ വെളിപ്പെടുത്തലുണ്ടായത്. കെഎം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായാണു ബിജു രമേശ് പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു തന്നെയാണ് ഉറപ്പുനല്‍കിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു ജയിച്ചതോടെ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു.

Comments

comments