Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതികളെ ഇന്ന് ഹാജരാക്കും


പെരിയ: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ രണ്ടു പ്രതികളെ പോലീസ് ഇന്ന് തിരിച്ച് കോടതിയില്‍ ഹാജരാക്കും. പടഌയിലെ അബ്ദുല്‍ ഖാദര്‍, ബാവ അസീസ് എന്നിവരെയാണ് അന്വേഷണ സംഘം ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇരുവരെയും ചെക്കിപ്പള്ളത്തെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, എസ്.ഐ യു.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ഈ മാസം രണ്ടിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നും പ്രതികളെ ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖംമൂടി ധരിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നിരുന്നത്. പിന്നീട് ജില്ലാ ജയിലില്‍ വെച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയും എട്ട് സാക്ഷികള്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കെ.വിദ്യാധരനാണ് തിരിച്ചറിയല്‍പരേഡ് നടത്തിയത്.
സുബൈദയുടെ അയല്‍വാസികളാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നു ദിവസത്തേക്കാണ് രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. പ്രതികള്‍ സുബൈദയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെ യ്യുകയും ജ്വല്ലറിയില്‍ വില്‍ ക്കുകയും ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
സുബൈദ വധം പെരിയാട്ടടുക്കത്തെ ദേവകി വധക്കേസിനും തുമ്പുണ്ടാകാനുള്ള സാധ്യത തെളിഞ്ഞു.

Comments

comments