Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നീലച്ചിത്ര നടിയെ ഒതുക്കാന്‍ പ്രസിഡണ്ട് ട്രംപ് പണം നല്‍കി


വാഷിങ്ടണ്‍: നീലച്ചിത്ര നടി സ്‌റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരെ ലൈംഗീക ആരോപണവുമായി സ്‌റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി നടി പരസ്യമായി രംഗത്തെത്തിയിരുന്നതായും ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്‌റ്റോമി ഡാനിയല്‍ അല്ലെങ്കില്‍ സ്‌റ്റെഫിന്‍ ക്ലിഫോര്‍ഡ് എന്ന നടിക്ക് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണ്. ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നും ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മൈക്കിള്‍ കോഹെന്‍ അറിയിച്ചു.
ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹെന്‍ കൂട്ടിച്ചേര്‍ത്തു.
2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്ന് 2011 ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഫോഡ് വെളിപ്പെടുത്തിയിരുന്നു.

Comments

comments