Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹോസ്ദുര്‍ഗിലെ നഗരസഭാ ശൗചാലയം പൂട്ടിയിട്ടു


കാഞ്ഞങ്ങാട്: നഗരസഭാ ശൗചാലയംപൂട്ടി. നഗരസഭയ്ക്ക് വന്‍ ലാഭം.
നഗരസഭയുടെ കീഴില്‍ ഹോസ്ദുര്‍ഗ് ടൗണില്‍ പ്രവര്‍ത്തിച്ചുവന്ന ശൗചാലയമാണ് ആഴ്ചകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയത്. റിപ്പയറിംഗിന് എന്ന പേരിലാണ് അടച്ചിട്ടത്. കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് നിര്‍ജ്ജീവമായിരുന്ന ശൗചാലയം പുതിയനഗരസഭാ കൗണ്‍സില്‍വന്നതോടെ സാമൂഹ്യസന്നദ്ധസംഘടനകളുടെ സഹായത്തോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച് തുറക്കുകയായിരുന്നു. പണം നല്‍കി ഉപയോഗിക്കുന്ന ഈ ശൗചാലയം ലേലത്തിനെടുത്ത് നടത്താന്‍ ആരും മുന്നോട്ടുവരാത്തതിനാല്‍ നഗരസഭ തന്നെ രണ്ടുകണ്ടിജന്റ്‌സ് ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന്റെ എട്ടിലൊന്നുപോലും പിരിയാതെ നഷ്ടത്തിലായി.

Comments

comments