Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ ഉത്തരവ്: കമ്മീഷന്‍ നേരിട്ട് കേസെടുത്തു


കാഞ്ഞങ്ങാട്: ബാലവകാശ കമ്മീഷന്റെ പേരില്‍ വ്യാജ ഉത്തരവുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഘത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കാസര്‍കോട,് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ എസ്.പി, പ്രൊഫഷണല്‍സ് എന്ന പേരില്‍ ശ്രീകുമാര്‍ പള്ളിയത്തും മറ്റുചിലരും ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്ന പേരില്‍ വിദ്യാഭ്യാസ കച്ചവടം നടത്തുന്നതിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് ഉത്തരവിറക്കുന്നതായി കാണിച്ചുള്ള വ്യാജ ഉത്തരവുകള്‍ സ്‌കൂളിലേക്ക് അയച്ച് നോട്ടീസ് ബോര്‍ഡില്‍ ഇടാന്‍ ഇടയാക്കിയ സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ ഉത്തരുവുണ്ടാക്കിപ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസകച്ചവടക്കരാണിതിന് പിന്നിലെന്നാണ് സൂചന. പോലീസ്തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Comments

comments