Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

 കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു


ചെറുപുഴ: പ്രാപ്പൊയില്‍ ചൂരപ്പടവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും അധികമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ള സ്ഥാടക വസ്തുക്കള്‍ ചെറുപുഴ പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോത്തെ ബഷീറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരിങ്കല്‍ പൊട്ടിക്കുന്നതിന് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഇയാള്‍ക്ക് അനുമതിയുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ചെറുപുഴ എസ്.ഐ.പി.സുകുമാരന്‍, അഡീഷണല്‍ എസ്.ഐ വി.ഡി.രാധാക്യഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്വാറിയില്‍ പരിശോധന നടത്തിയത്.

Comments

comments