Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കമ്പിവാങ്ങി കടത്തിക്കൊണ്ടുപോയി; മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കടയില്‍ നിന്നും നിര്‍മ്മാണാവശ്യത്തിനുള്ള കമ്പികള്‍ വാങ്ങി പണംകൊടുക്കാതെ കടന്നുകളഞ്ഞ സ്ഥാപന ഉടമക്കും ജോലിക്കാര്‍ക്കും എതിരെ വഞ്ചനക്ക് കേസ്.
കാഞ്ഞങ്ങാട് സ്വദേശി സുബൈര്‍(41), പയ്യന്നൂര്‍ ശ്യാമ ട്രേഡേഴ്‌സ് ഉടമ നാരായണന്‍(50), സെയില്‍സ്മാന്‍ മോഹനന്‍(35) എന്നിവര്‍ക്കെതിരെയാണ് കേസ്. പടന്നക്കാട് ഷാദസ്റ്റീല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപന ഉടമ സുലൈമാന്റെ മകന്‍ എം.എം.കുഞ്ഞാമദിന്റെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഫെബ്രുവരി 10 ന് ശനിയാഴ്ച പടന്നക്കാട് ഷാദസ്റ്റീലിലെത്തിയ സുബൈര്‍ 2,10,000 രൂപയുടെ സ്റ്റീല്‍കമ്പി വാങ്ങി. കെ.എല്‍ 14 ബി 6836 നമ്പര്‍ ലോറിയില്‍ കമ്പി കയറ്റി ക്കൊണ്ടുപോയി. കമ്പി പയ്യന്നൂരില്‍ കടയിലിറക്കിയ ഉടന്‍ പണം നല്‍കാമെന്ന് പറഞ്ഞ് കൂടെകൊണ്ടുപോയ കുഞ്ഞാമദിന്റെ ജോലിക്കാരന്‍ അബ്ദുള്‍ഖാദറിനെ പയ്യന്നൂര്‍ കോത്തായിമുക്കിലെത്തിയപ്പോള്‍ ലോറിയില്‍ നിന്നും ഇറക്കിവിട്ട് കമ്പിയുമായി കടന്നുകളയുകയാണുണ്ടായത്.
സംഭവം ഉടന്‍തന്നെ അ ബ്ദുള്‍ഖാദര്‍ പയ്യന്നൂര്‍ പോലീസില്‍ അറിയിച്ചു. പോ ലീസ് എത്തുമ്പോഴേക്കും കടയില്‍ കമ്പി ഇറക്കിക്കഴിഞ്ഞിരുന്നു. പോലീസ് ഇടപെട്ട് കമ്പി വില്‍പ്പന തടയുകയും ചെയ്തിരുന്നു.

Comments

comments