Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

യുവാവിനെ വീടുകയറി അക്രമിച്ച ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചിത്താരി രാവണീശ്വരം മുക്കൂടിലെ പരേതനായ രാമന്റെ മകന്‍ പി.മധു(41)വിനെ സംഘം ചേര്‍ന്നാക്രമിക്കുകയും തെറിവിളിക്കുകയും ചെയ്തതിന് മുക്കൂടിലെ അബ്ദുള്ളയുടെ മകന്‍ അസീസ് (25). അന്തുമായിയുടെ മകന്‍ ഫൈസല്‍(28), മൂസയുടെ മകന്‍ മുഹമ്മദ്കുഞ്ഞി(26), സഫിയയുടെ മകന്‍ കരീം(36), മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ സാബിദ്(25), സുഹ്‌റയുടെ മകന്‍ അഷ്‌റഫ്(22), കണ്ടാലറിയുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് കാരണം വ്യക്തമല്ലത്രെ.

Comments

comments