Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു


കാഞ്ഞങ്ങാട്: റെയില്‍വെ സ്വകാര്യവല്‍ക്കരണനീക്കം പിന്‍വലിക്കുക, നിയമനനിരോധനം പിന്‍വലിക്കുക, പെട്രോള്‍- ഡീസല്‍ വിലയിലെകൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ട്രെയിന്‍ തടഞ്ഞു.
രാവിലെ ഒമ്പതരയോടെ തന്നെ ട്രെയിന്‍ തടയാന്‍ പ്രവര്‍ത്തകരെത്തിയെങ്കിലും പത്തുമണിയോടെ കടന്നുവന്ന മംഗലാപുരം -കോയമ്പത്തൂര്‍ പാസഞ്ചറും പിന്നീട് നാലാം പാളത്തിലൂടെ വന്ന ബാംഗ്ലൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്സുമാണ് തടഞ്ഞത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മണികണ്ഠന്‍ സ്വാഗതം പറഞ്ഞു.

Comments

comments