Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പാലത്തിലൂടെ ബൈക്ക് ഓടിച്ചതിന് കേസെടുത്തു


ചെറുവത്തൂര്‍: നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തിലൂടെ ബൈക്കോടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയ അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചത്.
അച്ചാംതുരുത്തി ഭാഗത്തെ പാലത്തിന്റെ തടസം നീക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടപ്പുറം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയത്. വിവരമറിഞ്ഞെത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്ക് തടഞ്ഞതോടെ ഇരു ഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനവുമുണ്ടായി. ചന്തേര പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Comments

comments