Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൊടുത്തപണം കുറഞ്ഞു; കല്യാണത്തിനിടയില്‍ സംഘര്‍ഷം


ചട്ടഞ്ചാല്‍: വിവാഹ വീടിന് സമീപം പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളെ മംഗലാപുരത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്‍മാര്‍മൂലയിലെ മുഹമ്മദ് റാഫി(41), ചട്ടഞ്ചാല്‍ ബിച്ചാലിലെ അഹ്മദ് മന്‍സൂര്‍(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ മംഗലാപുരം ആശുപത്രിയിലും അഹ്മദ് മന്‍സൂറിനെ ചെങ്കളയിലെ ഇ.കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെ ചട്ടഞ്ചാല്‍ ബിച്ചാലിലുള്ള വിവാഹ വീടിന് സമീപത്താണ് അക്രമമുണ്ടായത്. പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമ്പോഴാണ് മുഹമ്മദ് റാഫി അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട ബിച്ചാലിലെ നിസാര്‍, ആബിദ്, ഖാലിദ്, കല്ലട ഇബ്രാഹിം എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

Comments

comments