Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ശീമകൊന്ന വെട്ടിയതിനെചൊല്ലി അക്രമം; അച്ഛനും മകനും എതിരെ കേസ്


കാഞ്ഞങ്ങാട്: പറമ്പില്‍ നിന്നും ശീമകൊന്നയുടെ കമ്പുവെട്ടിയതിനെചൊല്ലി അയല്‍ക്കാരനെ തല്ലി കാലൊടിച്ച സംഭവത്തില്‍ അച്ഛനും മകനും എതിരെ കേസ്.
ബല്ല അടമ്പിലെ മുന്‍ ഗള്‍ഫുകാരന്‍ ആണ്ടി(68), മകന്‍ സേതു(31) എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ഏഴിന് വൈകുന്നേരം അടമ്പിലെ കണ്ണന്റെ മകന്‍ ഗണേശനെ(50) അടിച്ചും ചവിട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. പരിക്കേറ്റ ഗണേശനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേ സംഭവത്തില്‍ തങ്ങളെ ഗണേശന്‍ അക്രമിച്ചുവെന്ന സേതുവിന്റെ പരാതിയില്‍ ഗണേശനെതിരെയും പോലീസ് കേസെടുത്തിരുന്നു.

Comments

comments