Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കപ്പല്‍ ശാലയില്‍ പൊട്ടിത്തെറി; 5 മരണം, 15 പേര്‍ക്ക് പരിക്ക്


കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി കെവിന്‍ എന്നിവരാണു മരിച്ച മലയാളികള്‍. പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു.
കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തേക്കെത്തുന്നുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. കപ്പലിലെ വാട്ടര്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. അറ്റകുറ്റപ്പണി സമയത്ത് സമീപത്തുണ്ടായിരുന്ന ജീവനക്കാര്‍ക്കാണു പരുക്കേറ്റത്. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. എട്ടു പേരെയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചത്. ഒരാള്‍ അത്യാഹിത വിഭാഗത്തിലാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങള്‍.
സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ കപ്പല്‍ശാലയില്‍ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും അടിയന്തര വൈദ്യസഹായവും എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അധികൃതരും രംഗത്തുണ്ട്.

Comments

comments