Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിര്യാതയായി


മടിക്കൈ: മടിക്കൈയിലെ ആദ്യകാല കമ്യൂണിസ്റ്റ് മഹിള അധ്യാപക നേതാവ് ചാളക്കടവ് പോത്തംകൈയിലെ ടി നാരായണി (83) നിര്യാതയായി.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന നാരായണി ടീച്ചര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ മുന്‍ ജില്ലാകമ്മിറ്റി അംഗം, മഹിള അസോസിയേഷന്‍ ഏരിയാകമ്മിറ്റി അംഗം, സിപിഎം പോത്തംകൈ രണ്ടാംബ്രാഞ്ച് അംഗം തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: കല്ല്യാണി, ചന്ദ്രാവതി, കുഞ്ഞികൃഷ്ണന്‍, ജനാര്‍ദ്ദനന്‍ (കച്ചവടം പോത്തംകൈ), ദാമോദരന്‍, പരേതനായ കര്‍ത്തമ്പു. സംസ്‌ക്കാരം നാളെ രാവിലെ വീട്ടുവളപ്പില്‍ നടക്കും.

Comments

comments