Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഗൗരിയുടെ മരണം: പ്രിന്‍സിപ്പാലിനെതിരെ മാനേജ്‌മെന്റ് നടപടി


കൊല്ലം: ഗൗരി നേഘ എന്ന പെണ്‍കുട്ടിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസിലെ ആരോപണവിധേയരായ അദ്ധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ മാനേജ്‌മെന്റ് നടപടിയെടുത്തു. പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. ഇനി ഒന്നര മാസം കൂടിയാണ് പ്രിന്‍സിപ്പലിന് സേവന കാലാവധിയുള്ളത്. അദ്ധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നിര്‍ദ്ദേശിച്ചിരുന്നു.

Comments

comments