Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബി.ജെ.പി സെക്രട്ടറിക്ക് എസ്.ഐയുടെ ഭീഷണി


കാഞ്ഞങ്ങാട്: ബി.ജെ.പി അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി മാവുങ്കാലിലെ പ്രദീപ്കുമാറിന് ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ ട്രെയിനി രാഘവന്റെ ഭീഷണി.
കള്ളക്കേസില്‍ കുടുക്കി അകത്തിടുമെന്നാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 29 ന് കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ മില്‍മാ ബൂത്ത് ഉടമ പൈരടുക്കത്തെ സുധാകരന്‍ ആത്മഹത്യചെയ്തിരുന്നു. മൃതശരീരം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്യുന്നതിനിടയില്‍ സുധാകരന്റെ വീട്ടിലെത്തിയ ആളുകള്‍ സുധാകരന്റെ മൊബൈല്‍ കാണാതായതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായി. ഇതിനിടയില്‍ പ്രദീപ് കുമാര്‍ നടത്തിയ അഭിപ്രായ പ്രകടനം ഒരു പോലീസുകാരന്‍ എസ്.ഐയുടെ ചെവിയിലെത്തിച്ചു. ഇതാണ് എസ്.ഐയെ ചൊടിപ്പിച്ചത്.
പ്രശ്‌നത്തില്‍ ഇടപെട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അജയ്കുമാര്‍ അടക്കമുള്ള ചില ജനപ്രതിനിധികള്‍ക്കുനേരെയും എസ്.ഐ ഭീഷണി മുഴക്കിയതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നിരന്തരമായി എസ്.ഐയില്‍ നിന്നുയരുന്ന ഭീഷണി സംബന്ധിച്ച് പ്രദീപ് കുമാര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സുധാകരന്‍ എഴുതിവെച്ചിരുന്ന ആത്മഹത്യാകുറിപ്പില്‍ തന്റെ ആത്മഹത്യയുടെ ഉത്തരവാദി എസ്.ഐ രാഘവനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുധാകരന്റെ സഹോദരിമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.

Comments

comments