Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പ്രതീക്ഷിച്ചത് 30000, വന്നത് 13000; ഒമാനില്‍ ‘ആളില്ലാ കസേര’കളോട് മോദിയുടെ പ്രസംഗം


മസ്‌കത്ത്: വിദേശ സന്ദര്‍ശനങ്ങളില്‍ ജനസാന്നിധ്യത്താല്‍ കയ്യടി നേടുന്ന ലോകനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ, ഒമാനില്‍ സ്ഥിതി വ്യത്യസ്തമായിരുന്നെന്ന് റിപ്പോര്‍ട്ട്. മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബുസ് സ്‌റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം.
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോദി മസ്‌കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. പക്ഷേ സ്‌റ്റേഡിയത്തിലെ കസേരകളില്‍ പലതും കാലിയായിരുന്നു. ഒമാനിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷെ വിഐപി, വിവിഐപി കസേരകള്‍ ഒട്ടുമുക്കാലും കാലിയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായിരുന്നു വന്നതിലേറെയും. പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും ഇതിനിടെ നടന്നു. മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത്. 25,000 ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയില്ല. സംഭവം പ്രവാസികളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രവാസികള്‍ക്കായി എന്തു പ്രഖ്യാപിച്ചുവെന്നു മറുപക്ഷം തിരിച്ചു ചോദിക്കുന്നു. ഇന്നലെ ഒമാനില്‍ പ്രവര്‍ത്തി ദിവസമായതും പരിപാടിക്കു ജനപങ്കാളിത്തം കുറയാന്‍ കാരണമായതായി വിലയിരുത്തലുണ്ട്.

Comments

comments