Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഓര്‍ക്കാട്ടേരിയില്‍ സിപിഎം-ആര്‍.എം.പി സംഘര്‍ഷം: എന്‍.വേണു തടങ്കലില്‍


കോഴിക്കോട്: സിപിഎമ്മുകാര്‍ വധിച്ച ടി.പി.ചന്ദ്രശേഖരന്റെ ആര്‍.എം.പിയും സിപിഎമ്മും നേര്‍ക്കുനേര്‍.
ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസി ല്‍ എന്‍.വേണു ഉള്‍പ്പെടെ 17 ആര്‍.എം.പി പ്രവര്‍ത്തകരെ പയ്യോളി പോലീസ് കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം സിപിഎം -ആര്‍എംപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു.ആക്രമത്തില്‍ നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്. ആക്രമണത്തിന് പിന്നി ല്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു. തനിക്കും എന്‍.വേണു ഉള്‍പ്പടെയുള്ള മറ്റ് ആര്‍എംപി നേതാക്കള്‍ക്കും വധഭീഷണിയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. സിപിഎമ്മാണ് ഭീഷണിക്ക് പിന്നില്‍. പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്നും, ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെ.കെ.രമ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഓര്‍ക്കാട്ടേരിയിലെ ആര്‍എംപി സിപിഎം സംഘര്‍ഷത്തില്‍ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് അകാരണമായ നടപടിയാണെന്ന് ആര്‍.എം.പി കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ആര്‍എംപി പ്രവര്‍ത്തകനായ ഓട്ടോഡ്രൈവറുമായുണ്ടായ വാക് തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരക്കെയുണ്ടായ സംഘര്‍ഷങ്ങളില്‍ വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.
കരുതല്‍ തടങ്കലെന്ന നിലയില്‍ എന്‍.വേണുവിനെ കസ്റ്റഡിയിലെടുക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചത്. എന്നാല്‍, ആര്‍എംപി ഓഫീസില്‍ ആയുധശേഖരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്നാണ് റൂറല്‍ എസ്പി ഇപ്പോള്‍ നല്‍കുന്ന വിവരം. ഓര്‍ക്കാട്ടേരി ഉള്‍പ്പെടുന്ന എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാതെ പയ്യോളി സ്‌റ്റേഷനിലേക്കാണ് വേണുവിനെയും 18 ആര്‍എംപി പ്രവര്‍ത്തകരെയും കൊണ്ടുപോയത്.

Comments

comments