Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബി.ജെ.പിയുടെ സ്വപ്നം രാഹുല്‍ഗാന്ധി യാഥാര്‍ത്ഥ്യമാക്കുമെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കര്‍ണാടകയിലെത്താനിരിക്കെ അദ്ദേഹത്തെ പരിഹസിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്നാണ് ട്വിറ്ററില്‍ യെദ്യൂരപ്പ പരിഹസിച്ചത്.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രാഹുല്‍ഗാന്ധിക്കാവുമെന്നും യെദ്യൂരപ്പ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. രാഹുലിന്റെ വരവ് ബിജെപിക്ക് ഭാഗ്യവും കൊണ്ടാണെന്നും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണാടകയിലെത്തുന്ന രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളും ദര്‍ഗകളും സന്ദര്‍ശിക്കും. പൊതുപരിപാടികളില്‍ പങ്കെടുക്കുകയും കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയും ചെയ്യും. ബസ്സില്‍ സഞ്ചരിച്ചുകൊണ്ടുള്ള റോഡ് ഷോ പരിപാടിയും പദ്ധതിയിട്ടുണ്ട്. ബെല്ലാരിയിലെ ഹോസ്‌പെട്ടില്‍ ഇന്ന് നടക്കുന്ന കൂറ്റന്‍ റാലിയോടെയാണ് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാവുക.
കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ലോക്‌സഭയിലേക്ക് സോണിയാഗാന്ധി ആദ്യമായി ജനവിധി തേടിയ മണ്ഡലങ്ങളിലൊന്ന് ബെല്ലാരിയായിരുന്നു. 1999ല്‍ സുഷമാ സ്വരാജിനെ പരാജയപ്പെടുത്തിയാണ് സോണിയ അവിടെ വിജയിച്ചത്. അതേ ബെല്ലാരിയാണ് കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Comments

comments