Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജേക്കബ്ബ് തോമസിന് എതിരെ ഭരത്ഭൂഷണ്‍

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഒളിയമ്പുമായി മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ രംഗത്തെത്തി.
ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിനു മുന്നില്‍ താന്‍ അപമാനിക്കപ്പെട്ടു. എങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്.
ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ഒളിയമ്പുമായി കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ചീഫ് സെക്രട്ടറി രംഗത്തെത്തിയത്.

Comments

comments