Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജേക്കബ് തോമസിന് ജോലി വിദേശത്ത് വേണം; പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്ത് പുറത്ത്.
ജീവന് ഭീഷണയുണ്ടെന്നു കാട്ടിയാണ് ഇത്തരമൊരു നിയമനം തേടി ജേക്കബ് തോമസ് കത്തയച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് നല്‍കിയ വിവരം ചില ഓണ്‍ലൈന്‍ മാധ്യങ്ങള്‍ പുറത്തുവിട്ടു. സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നതത്രേ.
വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതി ശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടിയും ഉണ്ടായിട്ടില്ല.
പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സാധാരണ പൗരന്മാര്‍ സ്വയരക്ഷയ്ക്ക് പോലീസിന്റെ സഹായം തേടാറുണ്ട്. ഡി.ജി.പി സ്വയരക്ഷക്ക് രാജ്യം വിടുന്നത് വിചിത്രസംഭവമാണ്.

Comments

comments