Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പതഞ്ജലി ബ്രാന്‍ഡില്‍ കഞ്ചാവും വരുന്നു; ട്വിറ്ററില്‍ ട്രോള്‍ പ്രവാഹം

ന്യൂഡല്‍ഹി: ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണ് കഞ്ചാവെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് പതഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണ. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി.
1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്. ക്രിമിനല്‍ കുറ്റമായി കഞ്ചാവ് ഉപയോഗത്തെയും വില്‍പ്പനയെയും നിര്‍വചിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാം തികഞ്ഞൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് ബാലകൃഷ്ണ കഴിഞ്ഞ മാസം ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കുന്നത് വിഷാംശങ്ങളെല്ലാം പൂര്‍ണമായും നീക്കം ചെയ്ത ശേഷമായിരിക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു
ഇതോടെ ട്വിറ്ററില്‍ പതഞ്ജലിയെയും കഞ്ചാവിനെയും ചേര്‍ത്ത് ട്രോളുകള്‍ പ്രവഹിക്കുകയാണ്.
പതഞ്ജലി ബ്രാന്‍ഡ് കഞ്ചാവിന് വേണ്ടി കാത്തിരിക്കുകയാണെന്നും ബാബാ രാംദേവ് യുവാക്കളുടെ കണ്‍കണ്ട ദൈവമാകും എന്നും തുടങ്ങി ആല്‍ക്കഹോളിനോട് വിട പറയൂ, പതഞ്ജലി കഞ്ചാവ് മാത്രം ഉപയോഗിക്കൂ, അത് നൂറു ശതമാനം ആയുര്‍വേദിക്കാണ് എന്ന് വരെയാണ് ട്രോളുകള്‍.

Comments

comments