Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പോലീസുകാരനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഹീര നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്പിഒ ദീപക് ഖുജാരിയയാണു അറസ്റ്റിലായത്.
ജനുവരി പത്തിനാണ് കുതിരകളെ മേയ്ക്കാനായി കൊണ്ടു പോയ ശേഷം വീട്ടിലേക്കു മടങ്ങവേ പെണ്‍കുട്ടിയെ കാണാതായത്. ഏഴുദിവസങ്ങള്‍ക്കുശേഷം ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം രസ്സാന വനത്തില്‍ കണ്ടെത്തി. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കശ്മീര്‍ നിയമസഭയില്‍ നിരന്തരം ബഹളമുണ്ടാക്കിയതോടെ ജനുവരി 23 ന് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ക്രൈംബ്രാഞ്ചിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
ദീപക് ഖുജാരിയയെ അറസ്റ്റു ചെയ്ത വിവരം ക്രൈംബ്രാഞ്ച് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അലോക് പുരിയാണ് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പതിനഞ്ചു വയസുകാരനും പിടിയിലായി. ഖുജാരിയയും പതിനഞ്ചുകാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരാഴ്ചയോളം തടങ്കലിലാക്കി മാനഭംഗപ്പെടുത്തിയെന്നാണ് െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണത്തിന് ഖുജാരിയയും മുന്നിലുണ്ടായിരുന്നു. കേസില്‍ ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് െ്രെകംബ്രാഞ്ച് അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

Comments

comments