Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വ്യാപാരി നേതാവ് അശോകന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് വൈസ്പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ പ്രണവം അശോക ന്‍ (50) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരക്ക് ഗോവയിലായിരുന്നു അന്ത്യം.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് അംഗങ്ങള്‍ അഞ്ചുദിവസത്തെ ടൂര്‍ സംഘടിപ്പിച്ചിരുന്നു. ഈ സംഘത്തില്‍ അംഗമായിരുന്നു അശോകനും ഭാര്യ മിനിമോളും. 24 ന് വൈകിട്ട് 23 അംഗസംഘം ഗോവയിലേക്ക് യാത്ര തിരിച്ചു. അന്ന് മംഗലാപുരത്ത് ക്യാമ്പ് ചെയ്ത ശേഷം പിറ്റേന്ന് പുലര്‍ച്ചെ ഗോവയിലേക്ക് പുറപ്പെട്ടു. ഇന്നലെ ഗോവയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് രാത്രി ഗോവയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ താമസിച്ചു. പുലര്‍ച്ചെ 5.30 നുള്ള ട്രെയിനില്‍ മുംബൈയിലേക്ക് പുറപ്പെടാന്‍ നാലരക്ക് തന്നെ എല്ലാവരും ഉണര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ അശോകന്‍ നേരിയ അസ്വസ്ഥത പ്രകടിപ്പിച്ചു. ഗ്യാസ് ട്രബിളിന്റെ അസുഖമുള്ളതിനാല്‍ അശോകനും ഭാര്യയും കൂടെയുള്ളവരും ആദ്യം അത് അത്ര കാര്യമാക്കിയില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അശോകന്റെ അസ്വസ്ഥത വര്‍ദ്ധിച്ചു.ശരീരം വിയ ര്‍ക്കുകയും ചെയ്തു. ഉടന്‍ യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജി അടക്കമുള്ളവര്‍ അശോകനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അധികം അകലെയല്ലാതെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പുലര്‍ച്ചെയായതിനാല്‍ ആശുപത്രിയില്‍ പെട്ടന്ന് ഡോക്ടറുടെ സേവനം ലഭിച്ചില്ല.അപ്പോഴേക്കും അശോകന്റെ സംസാരശേഷി നിലച്ചിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
ടൂര്‍ സംഘം പരിപാടി വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജി, വൈസ്പ്രസിഡണ്ട് സി.കെ. ലക്ഷ്മണന്‍,ജനറല്‍ സെക്രട്ടറി സി. എ പീറ്റര്‍, മുസ്ലിംലീഗ് നേതാവും വ്യാപാരിയുമായ എ.ഹമീദ്ഹാജി എന്നിവര്‍ മൃതദേഹത്തോടൊപ്പമുണ്ട്.
ഗോവ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ട് കൊണ്ടുവരും. തുടര്‍ന്ന് മൃതദേഹം മന്‍സൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും.ഞായറാഴ്ച രാവിലെ എട്ടുമുതല്‍ എട്ടരവരെ മൃതദേഹം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒമ്പതുമണിക്ക് പൈരടുക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. 10 ന് നോര്‍ത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
തിങ്കളാഴ്ച രാവിലെ 9 മ ണിക്ക് വ്യാപാരഭവനില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും. അന്ന് രാവിലെ 11 മ ണിക്ക് ശേഷം മാത്രമെ കാഞ്ഞങ്ങാട്ട് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയുള്ളു.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ പ്രണവം സ്റ്റുഡിയോ ഉടമയാണ്. നെല്ലിക്കാട്ടെ എ.വി കുഞ്ഞമ്പു- കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. പൈരടുക്കത്താണ് താമസം. ഭാര്യ: മിനിമോള്‍. മക്കള്‍: അരൂണ്‍(എഞ്ചിനീയര്‍), അരവിന്ദ്(എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).സഹോദരങ്ങള്‍: പി.വി.നാരായണി, പി.വി കുഞ്ഞിരാമന്‍ (ജനതാദള്‍ യു ജില്ലാ ട്രഷറര്‍), തമ്പായി, പരേതയായ നന്ദിനി.

Comments

comments