Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മുംബൈ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണു: നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു; അപകടത്തില്‍പ്പെട്ടവരില്‍ രണ്ട് മലയാളികളും

മുംബൈ: മുംബൈയില്‍ നിന്നും ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാലുപേര്‍ മരണപ്പെട്ടു.
അഞ്ച് ഒഎന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മുംബൈ ജുഹുവില്‍ നിന്നും ഇന്ന് രാവിലെ 10.20നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ 20 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ട് കടലിനു മുകളില്‍ എത്തിയപ്പോള്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. പിന്നീട് ഹെലികോപ്റ്ററിനെ കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ആരംഭിച്ച തെരച്ചിലില്‍ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് കടലില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഏഴ് വര്‍ഷം പഴക്കമുള്ള പവന്‍ ഹാന്‍സ് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. തുടര്‍ന്ന് തെരച്ചില്‍ തുരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററില്‍ രണ്ട് മലയാളികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോതമംഗലം സ്വദേശി ആന്റണി ജോസ്, വികെ ബാബു എന്നിവരാണ് മലയാളികളായ ജീവനക്കാര്‍.

Comments

comments