Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം അടൂര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രദര്‍ശനം നടത്തി

ചെറുവത്തൂര്‍: പെരുങ്കളിയാട്ടം നടക്കുന്ന പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ സംഘാടക സമിതി ഭാരവാഹികള്‍ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. വിവിധ തെയ്യക്കോലങ്ങളില്‍ നിന്ന് മഞ്ഞള്‍ക്കുറി സ്വീകരിച്ച് അനുഗ്രഹം തേടിയ ശേഷം പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ നോക്കിക്കണ്ടു. സുഹൃത്തും സാഹിത്യകാരനുമായ സി.വി ബാലകൃഷ്ണനില്‍ നിന്നും തെയ്യപ്പെരുമകള്‍ ചോദിച്ചറിഞ്ഞു. മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങളുടെ നടന ചാരുതയും രൂപഭംഗിയും മതിയാവോളം ക്യാമറയില്‍ പകര്‍ത്തി.ആദ്യമായാണ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമാകുന്നതെന്നും ഇത്രയും വലിയൊരു കൂട്ടായ്മയും തെയ്യക്കോലങ്ങളുടെ ദൃശ്യവിസ്മയവും ആകാംക്ഷയും ആവേശവും നിറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെയും ക്ഷേത്രത്തിലെത്തി തെയ്യക്കോലങ്ങള്‍ കണ്ടിട്ടുമാത്രമേ മടങ്ങുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Comments

comments