Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: രാത്രി കടയിലിരിക്കുകയായിരുന്ന യുവാവിനെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം അക്രമിച്ചുപരിക്കേല്‍പ്പിച്ചു.
ഹോസ്ദുര്‍ഗ് ടിബി റോഡിനടുത്ത ഗംഗാധരന്റെ മകന്‍ വെങ്കിടേഷിനെയാണ് അക്രമിച്ചത്. ടി.ബി റോഡിനടുത്ത കടയിലിരിക്കുകയായിരുന്ന വെങ്കിടേഷിനെ റംഷീദ് ആവിക്കര, റിയാസ്, മന്‍സൂര്‍, സാദിഖ് തുടങ്ങികണ്ടാലറിയുന്ന ഇരുപതോളം പേര്‍ചേര്‍ന്നാണത്രെ അക്രമിച്ചത്. കരിങ്കല്ല്‌കൊണ്ട് തലക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പ്രതികള്‍ക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

Comments

comments