Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റെയില്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞ മൂന്നുയുവാക്കള്‍ക്കെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: റെയില്‍വെ ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ചന്തേര സ്റ്റേഷനതിര്‍ത്തിയിലെ തെക്കേ തൃക്കരിപ്പൂര്‍ തലിച്ചാലം കുഞ്ഞിരാമന്റെ മകന്‍ രാജീവന്‍(43), കുഞ്ഞമ്പുവിന്റെ മകന്‍ പി.വി.രാജന്‍ (49), കേളുവിന്റെ മകന്‍ പി.വി.ജയന്‍ (43) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 29 ന് ചന്തേര ഇളമ്പച്ചി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ റെയില്‍വെ ഇലക്ട്രിക്കല്‍ വിഭാഗം ടെക്‌നീഷ്യന്‍ കോഴിക്കോട് പയ്യോളി സ്വദേശി ലജീഷ്(37) റെയില്‍വേ ജീവനക്കാരായ ചെറുവത്തൂരിലെ കെ.ഷാജി(44), മൊറാഴ സ്വദേശി ഷജിന്‍(29) എന്നിവര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് കൊണ്ടിരിക്കെ സംഘടിച്ചെത്തിയ പ്രതികള്‍ അക്രമം നടത്തിയെന്നാണ് കേസ്.

Comments

comments