Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഓഫീസ് മുറിയില്‍ കയറി വനിതാ പ്രിന്‍സിപ്പാളിനെ തെറിവിളിച്ച ആറുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സ്‌കൂള്‍ ഓഫീസ് മുറിയില്‍ അതിക്രമിച്ചുകയറി വനിതാപ്രിന്‍സിപ്പാളിനെ(51) അക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കണ്ടാലറിയുന്ന നാലുപേരടക്കം ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിതകുമാരിയെ(51) ഓഫീസ് മുറിയില്‍ കയറി സംഘം ചേര്‍ന്നാക്രമിക്കാന്‍ തുനിയുകയും തെറിവിളിക്കുകയും ചെയ്ത ആറങ്ങാടിയിലെ റമീസ്(26), ആബിദ്(24) എന്നിവര്‍ക്കും കണ്ടാലറിയുന്ന നാലുപേര്‍ക്കുമെതിരെയാണ് പ്രിന്‍സിപ്പാള്‍ അനിതകുമാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ക്ലാസില്‍ മൊബൈല്‍ ഫോണുമായെത്തിയ മുഹമ്മദ് അഫ്‌സല്‍ എന്ന കുട്ടിയില്‍ നിന്നും പ്രിന്‍സിപ്പാള്‍ ഫോണ്‍ വാങ്ങിവെച്ചത് നിരുപാധികം തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞാണത്രെ തെറിവിളി.

Comments

comments