Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജ്വല്ലറിഉടമയുടെ ഭാര്യക്കും മകള്‍ക്കും എതിരെ വണ്ടിച്ചെക്ക് കേസ്

കാഞ്ഞങ്ങാട്: ജ്വല്ലറി ഉടമയുടെ ഭാര്യക്കും മകള്‍ക്കുമെതിരെ വണ്ടിച്ചെക്കുകേസ്.
കാഞ്ഞങ്ങാട്ടെ അറഫ ജ്വല്ലറി ഉടമ അജാനൂര്‍ തെക്കേപ്പുറത്തെ മുഹമ്മദ്ഷാഫിയുടെ ഭാര്യ പി.സഫിയ, മുഹമ്മദ് ഷാഫിയുടെ മകളും ആറങ്ങാടി ഫാത്തിമ മന്‍സിലില്‍ കെ.മുഹമ്മദ് റാഷിദിന്റെ ഭാര്യയുമായ പി.റുമൈസ എന്നിവര്‍ക്കെതിരെയാണ് കാഞ്ഞങ്ങാട്ടെ ഗിരിജാ ജ്വല്ലറി ഉടമ എം.സി മുരളീധരന്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് (ഒന്ന്)കോടതിയില്‍ വഞ്ചനാകുറ്റത്തിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
കഴിഞ്ഞ നവംബറില്‍ സഫിയ ചെക്ക് കൊടുത്ത് ഗിരിജാ ജ്വല്ലറിയില്‍ നിന്നും 14 ലക്ഷത്തിന്റെയും റുമൈസ 18 ലക്ഷത്തിന്റെയും സ്വര്‍ണ്ണം വാങ്ങിയെങ്കിലും ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാ എന്ന കാരണത്താല്‍ മടങ്ങി. ഇതേ തുടര്‍ന്ന് ജ്വല്ലറി ഉടമ ഇരുവര്‍ക്കും ലോയര്‍ നോട്ടീസ് അയച്ചുവെങ്കിലും എതിര്‍കക്ഷികള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. ഇതാണ് സഫിയക്കും പി.റുമൈസക്കും എതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ കാരണമെന്ന് കോടതിയില്‍ ഹരജിക്കാരന്‍ ബോധിപ്പിച്ചു.മുഹമ്മദ് ഷാഫി ഏതാനും വര്‍ഷങ്ങളായി കാഞ്ഞങ്ങാട് നഴ്‌സിംഗ്‌ഹോമിന് എതിര്‍വശത്ത് നടത്തിയിരുന്ന അറഫ ഗോള്‍ഡ് സാമ്പത്തിക പ്രതിസന്ധിമൂലം പൂട്ടേണ്ടിവന്നിരുന്നു. ഷാഫി ഏതാനും മാസങ്ങളായി നാട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ്.

Comments

comments