Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജയിലിലും ഗുണ്ടായിസം: ടിപി കേസ് പ്രതി സഹതടവുകാരെ മര്‍ദ്ദിച്ചു

തൃശൂര്‍ : ടി പി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നതായി പരാതി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി കേസ് എം സി അനൂപ് ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദ്ദിക്കുകയാണെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ജയില്‍ ഡിജിപി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ജയിലിലെ പരാതിപ്പെട്ടിയില്‍ പേരു വയ്ക്കാതെ ലഭിച്ച പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഈ പരാതിയിലാണ് അന്വേഷണം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റേതാണ് പരാതി. രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായി പരാതിയില്‍ പറയുന്നു. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിനുള്ളില്‍ എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടുകയും സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് ഹൃദ്രോഗിയായ റഹിം എന്ന സഹതടവുകാരനെ അനൂപ് ഇതേ കാരണത്താല്‍ മര്‍ദ്ദിച്ചിരുന്നു.പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതിനാണ് റഹീമിനെ മര്‍ദ്ദിച്ചത്.
ഇയാള്‍ മുളങ്കുത്തുകാവ് മെഡിക്കല്‍ കോേളജില്‍ ചികിത്സയിലാണ്. ഷാജി മാത്യു എന്ന തടവുകാരനെയും അനൂപ് മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.

Comments

comments