Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി വിരാട് കോലി

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്. ഇതോടെ കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്കിനായി ചെലവഴിച്ച 14.5 കോടി എന്ന റെക്കോര്‍ഡാണ് കോലിക്കായി ആര്‍സിബി മറികടന്നത്. കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരെ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ചെലവായത് 31 കോടി രൂപയാണ്.
രോഹിത് ശര്‍മ്മയ്ക്കായി മുംബൈ ഇന്ത്യന്‍സും, ധോണിക്കായി ചെന്നൈ സൂപ്പര്‍കിങ്‌സും 15 കോടി വീതമാണ് ഇത്തവണ മുടക്കിയിരിക്കുന്നത്. ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന താരലേലത്തില്‍ ഇനി ആര്‍സിബിക്ക് 49 കോടി രൂപ ചെലവഴിക്കാം. ഇതിലൂടെ ഗെയ്ല്‍ ഉള്‍പ്പടെയുള്ളവരെ ടീമില്‍ നിലനിര്‍ത്താനാവുമെന്നാണ് ആര്‍ സി ബി യുടെ കണക്കു കൂട്ടല്‍.

Comments

comments