Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഐ എസ് എല്ലില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം ഇന്നലെ ഇറങ്ങിയതോടെ ഐ എസ് എല്ലില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആരും ഐ എസ് എല്ലില്‍ ഇതുവരെ 50ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ ഇല്ലാതിരുന്ന ഹ്യൂം ഇന്നലെ അവസാന നിമിഷം സബ്ബായാണ് കളത്തില്‍ ഇറങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്‌സിലും എടികെ കൊല്‍ക്കത്തയിലും ആണ് ഹ്യൂം ഇതുവരെ ഐ എസ് എല്ലില്‍ കളിച്ചത്. എടികെ കൊല്‍ക്കത്തയ്ക്കായി 30 മത്സരങ്ങള്‍ കളിച്ച ഹ്യൂം രണ്ട് സീസണില്‍ നിന്നായി എടികെ ജേഴ്‌സിയില്‍ 18 ഗോളുകളും നേടിയിട്ടുണ്ട്. കേരളത്തിനായി രണ്ടു സീസണുകളിലായി ഇപ്പോള്‍ 20 മത്സരങ്ങളാണ് കളിച്ചത്. 5 ഗോളുകള്‍ ആദ്യ സീസണില്‍ മഞ്ഞ ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്.
ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്‌കോറര്‍ ആയ ഹ്യൂം രണ്ടു തവണ ഐ എസ് എല്‍ ഫൈനലില്‍ എത്തുകയും ഒരിക്കല്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

Comments

comments